ബേഡകം:നിക്ഷേപത്തിന് വൻ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ജി.ബി.ജി നിധി നടത്തിപ്പുകാർക്കെതിരെ വീണ്ടും കേസ്. പനയാൽ അരവത്ത് ആലിങ്കാൽ ഹൗസിൽ ഭാസ്കര (54)ന്റെ പരാതിയിൽ കുണ്ടംകുഴിയിലെ ജി.ബി.ജി നിധി ലിമിറ്റഡ് ബിഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വിനോദ് കുമാർ ഉൾപ്പെടെ ആറു പേർക്കെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്. 2022 ജൂലൈ 29 നും സെപ്റ്റംബർ 12നു മിടയിൽ ഭാസ്കരനിൽ പണം വാങ്ങിയെന്നാണ് പരാതി. എന്നാൽ മുതലോ ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. പെരിയയിലെ ഗംഗാധരൻ, കാസർകോട് ആലമ്പാടിയിലെ റസാഖ്, പ്രീജിത്ത് രജീഷ്, സുഭാഷ് എന്നിവരാണ് മറ്റു പ്രതികൾ.
0 Comments