Ticker

6/recent/ticker-posts

വ്യാജ രേഖ ചമച്ച് 70 ലക്ഷം തട്ടിയെടുത്തു എട്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കെഎസ്എഫ്ഇ ശാഖയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എട്ടുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. മാലക്കല്ല് കെഎസ്എഫ്ഇ  ശാഖ മാനേജർ തലശ്ശേരി നെട്ടൂർ മന്നയാടെ ചന്ദ്രകാന്തന്റെ പരാതിയിലാണ് കേസ്. ചിത്താരി വിപി റോഡിലെ  ഇസ്മായിൽ 38  മഡിയൻ റോഡിലെ  ആയിഷ, വി.പി റോഡ്  എം കെ സഫിയ (63),എസ് എ. ഷഹാന ( 24),  ബി. എ ജവാദ് , സുഹറ, പള്ളിക്കര പള്ളിപ്പുഴ ഇംതിയാസ്, ചുള്ളിക്കര  സൽമാൻ ഫാരിസ് എന്നിവർക്കെതിരെയാണ് കേസ്. 2019 സെപ്റ്റംബർ 30 നാണ് സംഭവം. ചിട്ടിയിൽ നിന്നാണ് വായ്പകളെ ടുത്തത്. വ്യാജ ആധാരം, വ്യാജ നികുതി രസീത്, വ്യാജ പൊസഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാണ് പണം തട്ടിയതെന്നാണ് പരാതി.
Reactions

Post a Comment

1 Comments

  1. ചിട്ടി വന്നാലും പലവിധ നൂലാമാലകൾ കഴിഞ്ഞ് പിന്നെയും രണ്ടാഴ്ച വട്ടം കറക്കിയേ ചിട്ടി കാശ് തരത്തുള്ളു ...പിന്നെങ്ങനെ....?!?!ഉള്ളിലുള്ള ഒത്താശ യോടല്ലാതെ സംഭവ്യാമല്ല

    ReplyDelete