കാഞ്ഞങ്ങാട് :
പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒന്നരവർഷം തടവ് ശിക്ഷ. നേരത്തെ ചുള്ളിക്കര കൂട്ടക്കുളം താമസിച്ചിരുന്ന
തായന്നൂർ ചാനടുക്കം കായക്കുന്നിൽ
കെ. സോമനെ 38 യാണ് ശിക്ഷിച്ചത്.
2022 ൽ ബേക്കൽ
പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്‌കുമാറാ
ണ് ശിക്ഷ വിധിച്ചത്. കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് സബ്ബ് ഇൻസ്‌പെക്ടർ സാജു തോമസാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ. ഹാജരായി.
0 Comments