Ticker

6/recent/ticker-posts

മാണിക്കോത്ത് യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, നാട്ടുകാർ രക്ഷിച്ച യുവതി വീണ്ടും പാളത്തിലേക്ക് ചാടുകയായിരുന്നു

കാഞ്ഞങ്ങാട് :മാണിക്കോത്ത് യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. മാണിക്കോത്ത് ഓഡിറേറാറിയത്തിന് സമീപം 
ട്രെയിനിന് മുന്നിൽ ചാടാനെത്തിയ യുവതിയെ കണ്ട
 നാട്ടുകാർ പിന്തിരിപ്പിച്ച് പറഞ്ഞയച്ചതിന് പിന്നാലെ 100 മീറ്റർ മാറി അതിഞ്ഞാൽ ന്യൂലൈഫ് ആശുപത്രിക്ക് സമീപം 
ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു. 
 മൃതദേഹം ചിന്നഭിന്നമായ നിലയിലാണ്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മാണിക്കോത്ത് റെയിൽപാളത്തിന് സമീപം വർഷങ്ങളായി കുടുംബ സമേതം താമസിക്കുന്ന തമിഴ്നാട് യുവതിയാണ് ജീവനൊടുക്കിയത്.
Reactions

Post a Comment

0 Comments