Ticker

6/recent/ticker-posts

പടന്നയിലും മാലോത്തും കണ്ണംകൈയ്യിലും ചൂതാട്ട സംഘങ്ങൾ പിടിയിൽ

കാഞ്ഞങ്ങാട് :പടന്നയിലും  കണ്ണങ്കൈയിലും വെള്ളരിക്കുണ്ട് മാലോത്തും ചൂതാട്ട കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് മൂന്നിടത്തു നിന്നുമായി 12 പേരെ അറസ്റ്റ് ചെയ്തു .കണ്ണംങ്കൈയിലെ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ റെഡിൽ ആറുപേർ പിടിയിലായി. ചന്തേര എസ് ഐ എം . വി. ശ്രീദാസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയാണ് പരിശോധന നടന്നത്.21440 രൂപ   ഇവിടെ നിന്നും പൊലീസ് കണ്ടെടുത്തു. വെള്ളാപ്പിലെ മുഹമ്മദ് 50 , ബീരിച്ചേരിയിലെ ഷക്കീർ 35, വടക്കേപ്പുറത്തെ ലത്തീഫ് 50, പടന്നയിലെ ഹമീദ് 64 എന്നിവരാണ് പിടിയിലായത് . കണ്ണങ്കൈയിലെ മറ്റൊരിടത്ത് നടന്ന ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടുപേർ പിടിയിലായി. കണ്ണങ്കൈ സ്വദേശികളായ അജേഷ് 38, രമേശ് 40 എന്നിവരാണ് പിടിയിലായത് . 1210 രൂപ ഇവിടെ നിന്നും പൊലീസ് പിടികൂടി. മാലോം വള്ളിക്കടവിലെ ചൂതാട്ട കേന്ദ്രത്തിൽ നിന്നും നാലുപേരെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പതിനായിരത്തി നാന്നൂറ് രൂപ ഇവിടെ നിന്നും  പിടികൂടി. മുട്ടോം കടവിലെ റോയി 48, അത്തിയടുക്കത്തെ തങ്കച്ചൻ 52 ,കൊന്ന ക്കാട് സ്വദേശി കളായ ജയേഷ് 38 ,  ഷിബു കുട്ടൻ 38 എന്നിവരാണ് അറസ്റ്റിലായത് .
   


Reactions

Post a Comment

0 Comments