Ticker

6/recent/ticker-posts

വിഷു ദിവസം കാഞ്ഞങ്ങാട്ട് നിന്നുംകാണാതായ യുവാവിന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ

കാഞ്ഞങ്ങാട് വിഷു ദിവസം നോർത്ത് കോട്ടച്ചേരിയിൽ അവശനിലയിൽ കണ്ടെത്തിയ വെള്ളിക്കോത്ത് സ്വദേശി പരിയാരം മെഡിക്കൽ കോളേജ് ആശു പത്രിയിൽ  ചികിത്സയിലിരിക്കെ  മരിച്ചു.കാണാതായതാണെന്ന് കരുതി രണ്ടാഴ്ചയായി ബന്ധുക്കൾ അന്വേഷിക്കുന്നതിനെ   കഴിഞ്ഞ ദിവസമാണ് യുവാവ് മരിച്ച വിവരം ബന്ധുക്കൾ  അറിയുന്നത്.കഴിഞ്ഞ മാസം 17 നാണ് മരിച്ചത്. വെള്ളിക്കോത്തെ ഓട്ടോ ഡ്രൈവർ അടോട്ട് കൂലോത്ത് വളപ്പിലെ കെ. വി നാരായണൻ ( 46) ആണ് മരിച്ചത്. വിഷു ദിവസം രാവിലെ വീട്ടിൽ നിന്നിനിറങ്ങിയതായിരുന്നു. ഉച്ചയോടെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് 108 ആംബുലൻസ് ജീവനക്കാരാണ് പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചത്.  തിരിച്ചറിഞ്ഞിരുന്നില്ല. സാധാരണ വീട് വിട്ടാൽ മൂന്നുനാലും ദിവസം കഴിഞ്ഞ് മാത്രം തിരിച്ചെത്തുന്ന പതിവുണ്ടായിരുന്നു.  എങ്ങോട്ടെങ്കിലും പോയതാണെന്ന് സംശയിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നില്ല. എന്നാൽ ഒരാഴ്ചയായിട്ടും കാഞ്ഞങ്ങാട് ഭാഗത്ത് കണ്ടതായി ആരും വിവരം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞമാസം 25നാണ്  പരാതി നൽകിയത്. അതിനിടെയാണ് ആളെ തിരിച്ചറിയാൻ സഹായകമാകട്ടെയെന്ന്  കരുതി ആംബുലൻസ് ജീവനക്കാർ ഫോട്ടോ വാട്സ്ആപ്പ് വഴി പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടാണ് കഴിഞ്ഞ ദിവസം ബന്ധുക്കൾ പരിയാരത്ത് പോയത്.  തുടർന്നാണ് തിരിച്ചറിഞ്ഞത്. പരേതനായ രാഘവൻ -മാതാ ദമ്പതികളുടെ മകനാണ്. ഭാര്യ: സുജിത. മക്കൾ: അമൃത, ആദിത്യൻ. സഹോദരങ്ങൾ: സുമിത്ര, നാരായണി, വിജയൻ ബാലകൃഷ്ണൻ, രാജൻ. മൃതദേഹം   സംസ്കരിച്ചു.
Reactions

Post a Comment

0 Comments