ബേക്കൽ:ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ഗൂഗിൾ പേ വഴി പണം അയക്കാൻ വൈകിയതിനെ
ചൊല്ലി ഹോട്ടലിൽ സംഘർഷം.
തച്ചങ്ങാട് സ്വദേശിയെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് തച്ചങ്ങാട് എം.എം ഹൗസിലെ അബ്ദുൽ ജംഷീറി ( 29 ) ൻ്റെ പരാതിയിൽ കോട്ടിക്കുളം യജമാനൻ നഗറിലെ സീ പാർക്ക് ഹോട്ടൽ ഉടമ റഷീദ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു ഈ മാസം കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സംഭവം. തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തതിനുശേഷമാണ് ജംഷീറിന്റെ ഇടതു കൈപ്പത്തിയിൽ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.
0 Comments