കണ്ണൂർ: ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് തൃക്കരിപ്പൂർ സ്വദേശി മരിച്ചു. ഉടുംബന്തല കരിക്കടവ് സ്വദേശി അസ്ലം (34) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പാപ്പിനിശ്ശേരി കരിക്കൻ കുളത്തിന് സമീപത്താണ് അപകടം ഉണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ഗ്യാസ് സിലിണ്ടർ ലോറിയും അസ്ലം സഞ്ചരിച്ചിരുന്ന പിക്കവാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അസ്ലം വാനിൽ കുടുങ്ങിപ്പോയി. പോലീസ് നാട്ടുകാരും വാഹനം വെട്ടി പൊളിച്ചാണ് ഡ്രൈവർ പുറത്തെടുത്തത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഉടുമ്പുന്ത ലയിലെ അബ്ദുൽ അസീസിന്റെയും കെ സുലൈഖയുടെയും മകനാണ് അസ്ലം. റംസീനയാണ് ഭാര്യ. ആദി, ആലിയ എന്നിവർ മക്കളാണ്.
0 Comments