കാഞ്ഞങ്ങാട്:
പ്ല ക്കാർഡുമായി കൗൺസിൽ യോഗത്തിൽ യു.ഡി എഫ് അംഗങ്ങൾ
പിന്നാലെ ഇറങ്ങി പോക്കും. കെട്ടിട
നികുതി വർദ്ധനവിനെതിരെ നഗരസഭ കൗൺസിൽ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം കൗൺസിൽ നിന്നും ഇറങ്ങിപ്പോയി. പിന്നാലെ മുഴുവൻ അജണ്ടകളും പാസാക്കി കൗൺസിൽ അവസാനിപ്പിച്ചു.ഈ നടപടിക്കെതിരെ ചെയർ പേഴ്സണിന്റെ മുറിയിലെത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.യു.ഡിഎഫിലെ കെ.കെ. ജാഫർ ആണ് കെട്ടിട നികുതി വർദ്ധനവിനെതിരെ പ്രമേയം
അവതരിപ്പിച്ചത്.
സർക്കാരിനെതിരായതിനാൽ ചെ യർ അനുവദിച്ചില്ല. ഇതോടെ
പ്രതിഷേധിച്ച് പ്രതിപക്ഷം
ഇറങ്ങിപ്പോയി. നിമിഷങ്ങൾക്കകം തിരിച്ചെത്തിയപ്പോഴാണ് മുഴുവൻ അജണ്ടകളും പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്സൺ കൗൺസിൽ യോഗം അവസാനിപ്പിച്ചത്. പ്രകോപിതരായി യു.ഡി.എഫ് അംഗങ്ങൾചെയർപേഴ്സൺ കെ. വി. സുജാതയുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു. ചെയറും യു.ഡി.എഫ് അംഗങ്ങളും തമ്മിൽ വാഗ്വാദവും നടന്നു.
തങ്ങൾ വിയോജന ക്കുറിപ്പ് രേഖപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. പുതിയ ബസ്റ്റാൻഡ് പൊതുപരിപാടികൾക്ക് നൽകുന്നതിനെതിരെ പ്ലക്കാർഡുമായാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിന് എത്തിയത്.
0 Comments