Ticker

6/recent/ticker-posts

ഒടയംചാൽ മടപ്പുരപുന പ്രതിഷ്ഠ കളിയാട്ട മഹോത്സവം വെള്ളിയാഴ്ച തുടങ്ങും

രാജപുരം: ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപതിഷ്ഠ തിരുവപ്പന - കളിയാട്ട ഉത്സവം വെള്ളിയാഴ്ച തുടങ്ങും. രാത്രി ഏഴിന് കുറ്റി പൂജ. 20ന് രാത്രി 10 മുതൽ ആവാഹന ഉച്ചാടന ചടങ്ങുകൾ. 21ന് രാവിലെ ഏഴ് മുതൽ പത്തുവരെ കലവറ നിറക്കൽ. വൈകിട്ട് അഞ്ചിന് ആചാര്യവരവേൽപ്പ്, തുടർന്ന് പൂരക്കളി,കൈകൊട്ടിക്കളി, തിരുവാതിര. രാത്രി 8.30ന് കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിൾ ഓർക്കസ്ട്രയുടെ ഗാനമേള. 22ന് രാവിലെ അഞ്ചുമുതൽ ഗൃഹപ്രവേശം ഗണപതി ഹോമം. ആറ് മുതൽ പ്രതിഷ്ഠ ചടങ്ങ്. ഒൻപതിന് പയം കുറ്റി, 10 ന് ഭജന. വൈകിട്ട് നാലിന് മുത്തപ്പനെ മലയിറക്കൽ ചടങ്ങ്. 5.30 മുതൽ അന്തി വെള്ളാട്ടം, സന്ധ്യാ വേല, 10 ന് കളിക്കപ്പാട് , വെള്ളകെട്ടൽ. 23 ന് രാവിലെ അഞ്ചിന് അന്തിതറ പുറപ്പാട്. വൈകിട്ട് നാലിന് മുത്തപ്പനെ മലയിറക്കൽ. അഞ്ചിന് ഭജന, 6. 30 മുതൽ ഊട്ടും വെള്ളാട്ടം, തുടർന്ന് സന്ധ്യാവേല കളിക്കപ്പാട്ട്, വെള്ള കെട്ടൽ. 9.30 ന് വിഷ്ണു മൂർത്തിയുടെ തിടങ്ങൽ.12 ന് പൊട്ടൻ തെയ്യം.24ന് രാവിലെ അഞ്ച് മുതൽ തിരുവപ്പനയും വെള്ളാട്ടവും  11ന് വിഷ്ണുമൂർത്തിയുടെയും പുറപ്പാട്. വൈകിട്ട് നാലിന് മുത്തപ്പനെ മലകയറ്റൽ ചടങ്ങോടെ സമാപിക്കും. വാർത്ത
സമ്മേളനത്തിൽ ഭാരവാഹികളായ കെ. ബാലകൃഷ്ണൻ, കെ.ഗോപാലൻ വാഴവളപ്പ്, ടി.കെ.സത്യൻ, പി.പ്രവീൺ കുമാർ, കെ.രാമചന്ദ്രൻ, യു.ബിജു സംബന്ധിച്ചു.
Reactions

Post a Comment

0 Comments