കാഞ്ഞങ്ങാട് : മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനിയായ യുവതിയെ ബേക്കൽ പൊലീസ് കുടുക്കയത്ത് നൈജീരിയൻ രാജ്യത്ത് നിന്നു മുള്ള മൊബൈൽ വാട്സാപ്പ് നമ്പർ.അഫ്സത്ത രിഹാനത്ത് ഉസ്മാൻ എന്ന ബ്ലസ്റ്റിൻജോയിയെ 22 കുറിച്ച്
പൊലീസ് അന്വേഷണ സംഘത്തിന് ഒരു സൂചനയുമുണ്ടായിരുന്നില്ല . കഴിഞ്ഞ മാസം ബേക്കലിൽ പിടിയിലായ യുവതിയുൾപ്പെടെയുള്ള നാലംഗ സംഘം പറഞ്ഞിരുന്നത് ബംഗ് ളുരുവിലുള്ള നൈജീരിയക്കാരിയാണ് എം.ഡി.എം.എ നൽകിയതെന്നാണ്.
ബംഗ് ളുരു കേന്ദ്രീകരിച്ച് ദിവസങ്ങളായി ബേക്കൽ പൊലീസ് നടത്തിവന്ന അന്വേഷണത്തിൽ യുവതി ഉപയോഗിക്കുന്നത് നൈജീരിയയിൽ നിന്നുള്ള മൊബൈൽ നമ്പറാണെന്ന സൂചന ലഭിച്ചു. എന്നാൽ ഈ നമ്പറിൽ വാട്സാപ്പ് മാത്രമെ ഉപയോഗിക്കുന്നുള്ളൂവെന്ന് സൈബർ സെല്ല് ദിവസങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിൽ മനസിലായി. ബംഗ്ളൂരുവിൽ തമ്പടിച്ച അന്വേഷണത്തിൽ യുവതിയുടെ താമസസ്ഥലം കണ്ടെത്താനായി . ഇവിടെ നിന്നു മാണ് പിടികൂടിയത്. ഇന്നലെ രാവിലെ ബംഗ് ളുരുവിൽ നിന്നും ബേക്കലിലെത്തിച്ച യുവതിയെ വിശദമായി ചോദ്യംചെയ്തു.കഴിഞ്ഞ മാസം ചട്ടഞ്ചാൽ സ്വദേശികളായ ദമ്പതികളെയും ബംഗ് ളുരു സ്വദേശികളായ രണ്ടുപേരെയും 150 ഗ്രാം മയക്ക് മരുന്നും സ്വിഫ്റ്റ് കാറുമായി ബേക്കൽ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ മയക്കുമരുന്ന് നൽകിയത് നൈജീരിയൻ യുവതിയാണെന്ന് കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് യുവതിയെ അതിസാഹസികമായി പിടികൂടിയത്. നേരത്തെ പിടിയിലായ യുവതി ഉൾപ്പെടെയുള്ള നാലുപേർ ഇപ്പോഴും റിമാൻഡിൽ ആണ് . പൊലീസിന് ലഭിച്ച ഒരു വാട്സ്ആപ്പ് നമ്പറിനെ ചുറ്റിപ്പറ്റി ആഴ്ചകളായി നടന്ന അന്വേഷണം നടത്തിയെങ്കിലും നൈജീരിയൻ യുവതി പിടിയിലാകുമെന്ന ഉറപ്പൊന്നും പൊലീസിനുണ്ടായിരുന്നില്ല. മലയാളികൾക്ക് ബംഗ് ളു
രിൽ നിന്നും മയക്കുമരുന്ന് നൽകുന്നതിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ നൈജീരിയ യുവതി എന്നാണ് സൂചന .
0 Comments