കാഞ്ഞങ്ങാട് : എ ഐ ക്യാമറയുടെ മറവിൽ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ക്യാമറയിലൂടെ കമ്മീഷൻ വാങ്ങിക്കാം എന്നും തെളിയിച്ച സർക്കാരാണെന്ന്
ഷാഫി പറമ്പിൽ എം എൽ എ. യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വർഷം മുൻപ് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നടത്തിയ ഇന്ത്യ യുണൈറ്റഡ് പദയാത്രയിൽ തെളിയാത്ത തെരുവ് വിളക്കുകൾ രണ്ട് വർഷത്തിന് ഇപ്പുറവും അതേ നിലയിൽ തെളിയാതെ നിൽക്കുന്നത് കാഞ്ഞങ്ങാട് നഗരസഭയുടെ പിടിപ്പ് കേടാണെന്നും കാത്താത്ത വിളക്ക് പോലെ പിണറായി സർക്കാർ അസ്‌തമിക്കാൻ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡന്റ്
പി.കെ ഫൈസൽ, മുൻ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ,റിജിൽ മാക്കുറ്റി, ജോമോൻ ജോസ് എസ് ശരത്,ധന്യ സുരേഷ്, പി വി സുരേഷ്, വിനോദ് കുമാർ പള്ളയിൽ വീട്, മിനി ചന്ദ്രൻ, സാജിദ് കമ്മാടം,പ്രവാസ് ഉണ്ണിയാടാൻ തുടങ്ങിയവർ സംസാരിച്ചു.കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഭരണകൂടം തൊഴിലവസരങ്ങൾ നിഷേധിക്കുന്നത് മൂലം ചെറുപ്പക്കാർ രാജ്യം വിടുന്നത് അദ്ദേഹം പറഞ്ഞു.കെ എസ് യൂ വിലും യൂത്ത് കോൺഗ്രസ് ലും പ്രവർത്തിച്ച ആളുകൾ കോൺഗ്രസ് ന്റെ നേതൃ നിരയിൽ കടന്നു വരണം. മുൻ കാലങ്ങളിൽ ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയ നേതൃത്വ നിരയിൽ പ്രവർത്തിച്ചിരുന്നവരും, യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളായി വന്നവരൊക്കെയാണ് മുൻ കാലങ്ങളിൽ രാഷ്ട്രീയ രംഗത്ത് വലിയ പദവികളിൽ എത്തിയിരുന്നതെങ്കിൽ ഇന്ന് അത്തരം ആളുകൾ ശ്രദ്ധിക്കപെടുന്നില്ലെന്നും, രാഷ്ട്രീയ രംഗത്ത് നിന്നും വഴിമാറി പോവുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, അഡ്വ കെ കെ രാജേന്ദ്രൻ, ഡി സി സി ജനറൽ സെക്രട്ടറി വിദ്യാസാഗർ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംകൂട്ടത്തിൽ ജോമോൻ ജോസ്, നോയൽ ടോം ജോസഫ്, ജില്ലാ ഭാരവാഹികൾ ആയ മനാഫ് നുള്ളിപാടി, വസന്തൻ ഐ എസ്, രതീഷ്, അശ്വതി ഇ, ഇസ്മയിൽ ചിത്താരി, സത്യനാഥൻ, ശിവപ്രസാദ്,മാർട്ടിൻ മാലോം, ഷോണി കെ തോമസ്, ഷെറിൽ കയ്യംകൂടൽ, ഉനൈസ് ബേഡകം,കെ എസ് യൂ ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ തുടങ്ങിയവർ സംസാരിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ആരോഗ്യ രംഗത്ത് കാസറഗോഡ് ജില്ല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി കഴിഞ്ഞ യൂ ഡി എഫ് സർക്കാർ ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ് പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയേതിലൂടെ സർക്കാരിനോട് ആവിശ്യപ്പെട്ടു. ഇപ്പോഴും കാസറഗോഡ് ജില്ലയിൽ എൻഡോസൽഫാൻ ഇരകൾ ഉൾപ്പെടെയുള്ള പാവപെട്ട രോഗികൾ ലക്ഷങ്ങൾ ചിലവിട്ട് അന്യ സംസ്ഥാനത്തെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് അവസാനിപ്പിക്കണമെന്നും പ്രമേയം ആവിശ്യപ്പെട്ടു.മെഡിക്കൽ കോളേജ് പൂർണസജ്ജമാകും വരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകാനും ജില്ലാ സമ്മേളനം തീരുമാനിച്ചു
0 Comments