Ticker

6/recent/ticker-posts

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി ശിവകുമാർ ഉപമുഖ്യമന്ത്രിയാകും, രണ്ടര വർഷത്തിന് ശേഷം ഡി.കെ മുഖ്യമന്ത്രിയാകും

ന്യൂഡൽഹി  ∙ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന വകുപ്പുകൾ അദ്ദേഹത്തിന് നൽകിയേക്കും.
 ഒറ്റ പദവി നിബന്ധനയിലും ഇളവ് നൽകി പിസിസി അധ്യക്ഷനായി തുടരാൻ അനുവദിക്കും.  രാവിലെ കെ.സി.വേണുഗോപാലിന്റെ വസതിയില്‍ എത്തി സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ചര്‍ച്ച നടത്തും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകളില്‍ ധാരണയുണ്ടാകുമെന്നാണു സൂചന.രണ്ടര വർഷത്തിന് ശേഷം ഡി.കെ മുഖ്യമന്ത്രിയാകും.

സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.
മൂന്നു ദിവസം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ധാരണയിലെത്തിയത്.
Reactions

Post a Comment

0 Comments