കാഞ്ഞങ്ങാട്:കെ.എസ്. ആർ. ടി.സി ബസ് കണ്ടക്ടറെ മുഖത്തടിച്ചും മൊബൈൽ കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി 8.45ന് പൂച്ചക്കാട്ടാണ് സംഭവം.ചെറുവത്തൂർ തുരുത്തിയിലെ സ്വദേശി ഹരിദാസൻ മാടായി (50) യെയാണ് അക്രമിച്ചത്. സംഭവമായി ബന്ധപ്പെട്ട് റിയാസ് റയിസ് എന്നയുവാവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments