കാഞ്ഞങ്ങാട് :65 ലക്ഷം വിലയുള്ള ബെൻസ് കാർ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ മൂന്ന്
സഹോദരങ്ങൾക്കെതിരെ മേൽപ്പറമ്പ
പൊലീസ് കേസെടുത്തു. ബെണ്ടിച്ചാലിലെ കെ. ഇ.സുമയ്യ ബീവി 39 യുടെ പരാതിയിൽ സഫിയ, അബ്ദുൾ ഖാദർ, ലത്തീഫ് എന്നിവർക്കെതിരെയാണ് കേസ്. മരണപ്പെട്ട പിതാവിന്റെ ഉടമസ്ഥയിലുള്ള കാർ വ്യാജ രേഖയുണ്ടാക്കി കാസർകോട് ആർ.ടി.ഒ ഓഫീസിൽ നൽകി ചതിവ് ചെയ്തെന്നാണ് പരാതി. പരാതിക്കാരിക്ക് കൂടി കാറിൽ അവകാശമുണ്ടെന്ന് പരാതിയിൽ പറയുന്നു.
0 Comments