Ticker

6/recent/ticker-posts

റിട്ട. ഡി വൈ എസ് പി പ്രതിയായ കേസിൽ നടിയുടെ രഹസ്യ മൊഴിയെടുക്കുന്നു

കാഞ്ഞങ്ങാട് :റിട്ട.ഡി.വൈ.എസ്.പി പ്രതിയായ മാനഭംഗ കേസിൽ പരാതിക്കാരിയായ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഹരജി നൽകി. സിനിമാനടനും പൊലീസ് ഉദ്യോഗസ്ഥനായിരുന്ന
  വി മധുസൂദനൻ പ്രതിയായ കേസിലാണ് പൊലീസ് നടപടി. ബേക്കൽ പൊലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത് .കഴിഞ്ഞ മാസം 29 ന് രാത്രി മധുസൂദനന്റെ ഉടമസ്ഥതയിലുള്ള പെരിയ കല്യാേട്ടെ ഒരു വീട്ടിൽ വച്ചാണ് സംഭവം.ഒരു ടെലിഫിലിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നടി.ഈ വീട്ടിലാണ് നടി താമസിച്ചിരുന്നത്. മദ്യപിക്കാൻ നിർബന്ധിക്കുകയും അത് നിരസിച്ചപ്പോൾ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്ത് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കൊല്ലം സ്വദേശിനിയാണ് 23 കാരിയായ നടിയാണ് പരാതി നൽകിയത്.
Reactions

Post a Comment

0 Comments