ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെക്യൂരിറ്റി ജീവനക്കാരനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.എ.കെ പ്രമോദ് കുമാറിന്റെ പരാതിയിൽ എസ്.ബി.ഐ ടി.ബി റോഡ് സെക്യൂരിറ്റി ജീവനക്കാരൻ സെബാസ്റ്റ്യനതിരെയാണ് കേസ്. പൊലീസ് സ്റ്റേഷൻ വാഹനത്തിന് മാർഗ തടസമുണ്ടാക്കുകയും ഇത് ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തി തെറിവിളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി.
0 Comments