കാഞ്ഞങ്ങാട് :കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം പേർക്ക് പട്ടയം നൽകാൻ കഴിഞ്ഞെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പടന്ന സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷത്തോളം പേർ ഭൂമിയുടെ ഉടമസ്ഥരായി. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി രൂപികരിക്കുന്ന വില്ലേജ്തല ജനകീയ സമിതി എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എം. രാജഗോപാലൻ എം.എൽ എ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി രതില , പടന്ന ഗ്രാമ പഞ്ചായത്ത് അംഗം എ.കെ ജാസ്മിൻ , എ.ഡി.എം. കെ നവീൻ ബാബു,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി കുഞ്ഞബ്ദുള്ള, മുകേഷ് ബാലകൃഷ്ണൻ , പി.കെ ഫൈസൽ , ടി.പി മുത്തലീബ്, എം.കെ.സി അബ്ദുൾ റഹ്മാൻ , ടി.വി ഷിബിൻ , തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ സ്വാഗതവും വില്ലേജ് ഓഫീസർ എ രമണി നന്ദിയും പറഞ്ഞു.
ഫോട്ടോ: പടന്ന സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കുന്നു
0 Comments