Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഗാർഡർ വളപ്പിൽ 13 വയസുകാരി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് .13 വയസ്സുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കാഞ്ഞങ്ങാടിന് സമീപം ഗാർഡർ വളപ്പിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് രാംപൂർ ഗൗതം പൂർ സ്വദേശി ഹയാജ്അലിയുടെ മകൾ റാഹിമീൻ ആണ് മരിച്ചത്.  ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കുട്ടിയെ വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് വീട്ടുകാരോട് പിണങ്ങി മുറിക്കകത്ത് കയറി വൈകിട്ട് മൂന്നുമണിയോടുകൂടി കുട്ടി വാതിൽ അടക്കുകയായിരുന്നു എന്ന് പറയുന്നു. വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചെങ്കിലും കുട്ടി വാതിൽ തുറന്നില്ല . പിണങ്ങി കിടക്കുകയായിരിക്കുമെന്നാണ്  കരുതിയതെന്ന് വീട്ടുകാർ പറഞ്ഞു.  പെയിന്റിംഗ് ജോലിക്ക് പോയിരുന്ന പിതാവ് അഞ്ചുമണിയോടെ തിരിച്ചെത്തിയ ശേഷവും കുട്ടിയെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പിതാവ് വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. തുണി ഉണക്കാൻ മുറിക്കകത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറിൽ ഷാൾ കെട്ടി അതിൽ തൂങ്ങിയ നിലയിലാണ്  കണ്ടത് .കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു .മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക്  മാറ്റി. വർഷങ്ങളായി ഗാർവളപ്പിൽ താമസിച്ച് ജോലി ചെയ്തു വരികയാണ് പിതാവ്.  നാട്ടുകാർ ഉൾപ്പെടെ രാത്രിസ്ഥലത്തും ആശുപത്രിയിലും എത്തി. വൈകീട്ട് 3.30 നും രാത്രി 8 നു മിടയിലാണ് മരണം. വിദ്യാർത്ഥിനിയാണ്. ഇന്ന് പോസ്റ്റ് മോർട്ടം നടക്കും.
Reactions

Post a Comment

0 Comments