Ticker

6/recent/ticker-posts

കോഴിക്കോട് നാലുവയസ്സുകാരി ഉള്‍പ്പെടെ എട്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു

കോഴിക്കോട്∙  നാലുവയസുകാരിയും അഞ്ച് സ്ത്രീകളും ഉള്‍പ്പടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇന്ന്
വൈകുന്നേരം  വടകര
പൈങ്ങോട്ടായിലും കോട്ടപ്പള്ളിയിലുമാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്.
നാലുവയസുകാരിയെ വീട്ടിനകത്തേക്ക് ഒാടിക്കയറി കുറുക്കന്‍ ആക്രമിക്കുകയായിരുന്നു.
 ഇത് തടയുന്നതിനിടെ ബന്ധുവായ മൊയ്തുവിനു കടിയേറ്റു. നാട്ടുകാര്‍ പീന്നീട് കുറുക്കനെ തല്ലിക്കൊന്നു. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പലർക്കും കൈയ്ക്കും കാലിനുമാണ് പരുക്ക് ചിലരുടെ പരുക്ക് ഗുരുതരമാണ്.  പേവിഷബാധയുള്ള കുറുക്കന്‍ ആണോ എന്ന സംശയമുണ്ട്.
Reactions

Post a Comment

0 Comments