കാഞ്ഞങ്ങാട് :15 വയസുകാരൻ ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശിയായ 50 കാരനെ തിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. 15 കാരൻ ഓടിച്ചു വന്ന ബുള്ളറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. തൈക്കടപ്പുറം സ്റ്റോർജംഗ്ഷനിൽ നിന്നുമാണ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തത്. പിതാവാണ് ബുള്ളറ്റ് ഓടിക്കാൻ നൽകിയതെന്ന് 15 കാരൻ അറിയിച്ചതിനെ തുടർന്നാണ് കേസ്.
0 Comments