കാഞ്ഞങ്ങാട് :പടന്നക്കാട് റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ച് യുവാവിന് നേരെ വധശ്രമം. മൂന്ന് പേർക്കെതിരെ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പടന്നക്കാട് പ്രശാന്തി റോഡിലെ പി.പി. തമീം ഇസ്മയിലിന് 32 നേരെയാണ് അക്രമം . ഇന്ന് ഉച്ചക്കാണ് സംഭവം. മൂന്നംഗ സംഘം തടഞ്ഞു നിർത്തി മരവടി
കൊണ്ട് അടിച്ചു. കത്തി വീശിയതിൽ കഴുത്തിനും കൈക്കും മുറിവേറ്റ തായും പല തവണ കഴുത്തിന് നേരെ കത്തി വീശിയെന്നും ഒഴിഞ്ഞ് മാറിയത് മൂലം രക്ഷപ്പെട്ടെന്നാണ് തമീം ഇസ്മയിൽ പൊലീസിൽ മൊഴി നൽകിയത്.
0 Comments