Ticker

6/recent/ticker-posts

164 ലിറ്റർ കർണാടക വിദേശ മദ്യവും കാറും കസ്റ്റഡിയിൽ

കാസർകോട് :164 ലിറ്റർ കർണാടക വിദേശ മദ്യവും കാറും കസ്റ്റഡിയിലെടുത്തു. കാസർകോട്
 ബേള  കുമാരമംഗലം നിന്നുമാണ് 164.16 ലിറ്റർ കർണാടക സംസ്ഥാനത്തു മാത്രം വില്പനാധികാരമുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും KL 14 K 4137 നമ്പർ കാറും പിടികൂടിയത്.
 ഗിരീഷ്, സൈനുദീൻ എന്നിവർക്കെതിരെ എക്സൈ
സ്കേസെടുത്തു.
 കാസർകോട് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജോസഫ്  പാർട്ടിയും ചേർന്നാണ് പിടികൂടിയത്. പ്രതികൾ ഓടിപ്പോയി. എക്സൈസ് 
ഐ.ബി യിലെ പ്രിവേന്റീവ് ഓഫീസർമാരായ സുരേശൻ, ശ്രീനിവാസൻ പത്തിൽ, ബിജോയ്‌ എന്നിവരും കെമുവിലെ പ്രിവന്റീവ് ഓഫീസർ മനാസ് കെ.വി  എക്സൈസ് സർക്കിൾ ഓഫീസിലെ സി ഇ ഒ പ്രഭാകരൻ ഡ്രൈവർ വിജയൻ എന്നിവരും ചേർന്നാണ് മദ്യം പിടികൂടിയത്.
Reactions

Post a Comment

0 Comments