കാഞ്ഞങ്ങാട് :പെരുന്നാൾ ദിവസം അതിഞ്ഞാലിൽകാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു. മൂന്ന് പേർക്ക് സാരമായിപരിക്കേറ്റു. കാറിടിച്ച ഓട്ടോ റിക്ഷ മറിയുകയായിരുന്നു.
കല്ലുരാവി പുഞ്ചാവിയിലെ അബ്ദുൽ റഹ്മാൻ 60 ആണ് മരിച്ചത്.
ഓട്ടോ ഡ്രൈവർ പടന്നക്കാട്ടെ കാത്തിമിനെയും , യാത്രക്കാരായ
നഫീസ, അർഷാനയെ യുംആശുപത്രിയിൽ പ്രവേശിച്ചു. ഇന്ന്
പെരുന്നാൾ ദിവസം ചിത്താരി യിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു അബ്ദുൾ റഹ്മാനും മറ്റുള്ളവരും. മുൻ പ്രവാസിയാണ്.
0 Comments