Ticker

6/recent/ticker-posts

ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലൈറ്റിൽ ജീവനക്കാർ ഏറ്റ്മുട്ടി 4 പേർക്ക് പരിക്ക്

ബന്തടുക്ക:ബീവറേജസ് കോർപ്പറേഷന്റെ ബന്തടുക്ക ഔട്ട്ലെറ്റിൽ  ജീവനക്കാർ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം
 ഉച്ചക്കാണ് സംഭവം . നാല് പേരെ
പ്രതികളാക്കി
സംഭവമായി ബന്ധപ്പെട്ട് ബേഡകം പൊലീസ് രണ്ടു കേസുകൾ റജിസ്ട്രർ ചെയ്തു..ഷോപ്പ് ഇൻ ചാർജ് ഗോഡ് വിൻ്റെ  പരാതിയിൽ ജീവനക്കാരായ അഭിഷേക്, ദിജിൻ സനു ജിത്ത് എന്നിവർക്കെതിരെയും ദിജിൻ അഭിഷേക്, സനുജിത്ത് എന്നിവരുടെ പരാതിയിൽ  ഗോഡ് വിനെതിരെയും കേസെടുത്തിട്ടുണ്ട്. സർക്കാറിന് നഷ്ടം വരുത്തുന്ന കാര്യങ്ങൾ  മേലധികാരികൾക്ക് പരാതി നൽകാൻ പോയ വിരോധത്തിന് അനധികൃത അവധിയെന്ന് രേഖപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിന് ഷോപ്പ് ഇൻ ചാർജ് തങ്ങളെ കോളറിന് പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. അതേസമയം ജോലിക്ക് ഹാജരാകാതിരുന്ന ദിവസം ആബ്സെന്റ് മാർക്ക് ചെയ്ത വിരോധത്തിന് തന്നെ മൂന്ന് ജീവനക്കാരും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് ഗോഡ് വിനൽകിയ പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments