Ticker

6/recent/ticker-posts

മലയോരത്തിന് വേണം,ഹോസ്ദുര്‍ഗ് - വെള്ളരിക്കുണ്ട് ബൈപ്പാസ്ദൂരം 40ൽ നിന്ന് 31 ആയി കുറയും

കാഞ്ഞങ്ങാട് :ഹോസ്ദുര്‍​ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളെ ബന്ധിപ്പിച്ചുള്ള ബൈപ്പാസ് റോഡിനായി ആവശ്യം. ചെമ്മട്ടംവയൽ കാലിച്ചാനടുക്കം, നീലേശ്വരം ഇടത്തോട് മെക്കാഡം റോഡുകൾക്ക് കുറുകെയുള്ള 8.5 കിലോ മീറ്റര്‍ പാത നവീകരിച്ച് 31 കിലോ മീറ്ററിൽ ബൈപ്പാസ് തീര്‍ക്കണമെന്നാണ് ആവശ്യം.
മടിക്കൈ, കോടോം ബേളൂര്‍, ബളാൽ, കിനാനൂര്‍, കരിന്തളം പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുക. ഏറെക്കുറേ മെക്കാഡം റോഡുള്ളതിനാൽ വലീയ സാമ്പത്തിക ബാധ്യതയില്ലാതെ ബൈപ്പാസ് സാധ്യമാകും.
ഈ നിര്‍ദ്ദേശത്തിന്റെ ഭാ​ഗമായ 
ഹോസ്ദുര്‍​ഗ് കാരാട്ടുവയൽ ചെമ്മട്ടംവയൽ റോഡ് കാസര്‍കോട് ഡവലപ്മെന്റ് പാക്കേജില്‍ നവീകരിച്ചിട്ടുണ്ട്. ഇതിന് ശേഷം ചെമ്മട്ടംവയൽ കാലിച്ചാനടുക്കം പാതയും മെക്കാഡം ചെയ്തു. ഈ റോഡിൽ ആദ്യത്തെ 10 കിലോ മീറ്ററിന് ശേഷം കാഞ്ഞിരപ്പൊയിൽ അസംബ്ലീസ് ഓഫ് ​ഗോഡ് ചര്‍ച്ചിന് സമീപത്ത് നിന്നും തായന്നൂര്‍ മുസ്ലീം പള്ളി വരെയുള്ള 2.5 കിലോ മീറ്റര്‍ പഞ്ചായത്ത് റോഡാണ് നവീകരിക്കേണ്ടി വരിക. പ്രധാന റോഡിൽ നിന്നും 3 കിലോ മീറ്റര്‍ കുറവാണ് കുറുകെയുള്ള റോഡ്. വേങ്ങച്ചേരി കോളനി, ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഹയാത്തുൽ ഇസ്ലാം മദ്രസ വഴിയാണ് തായന്നൂര്‍ എത്തുക. തുടര്‍ന്ന് മെക്കാഡം റോഡിലൂടെ തായന്നൂര്‍ ടൗണിൽ എത്താം.
ഇവിടെ നിന്ന് മാളം, സര്‍ക്കാരി കോളനി, സെന്റ് സെബാസ്റ്റ്യൻ ചര്‍ച്ച്, തേറംകല്ല്, അട്ടക്കണ്ടം, അംബ്രോസദൻ വൃദ്ധമന്ദിരം, മാണിയൂര്‍ മഹാദേവ ക്ഷേത്രം വഴിയുള്ള 6 കിലോ മീറ്റര്‍ കൂടി നവീകരിക്കേണ്ടി വരും. നീലേശ്വരം ഇടത്തോട് റോഡിന്റെ അവസാന ഭാ​ഗത്താണ് നിര്‍ദ്ദിഷ്ട ബൈപ്പാസ് എത്തിച്ചേരുക. ഇവിടെ നിന്ന് വെള്ളരിക്കുണ്ട് ഭാ​ഗത്തേക്ക് ഒടയംചാൽ ചെറുപുഴ മേജര്‍ പിഡബ്ലുഡി മെക്കാഡം റോഡ് കടന്ന് പോകുന്നുണ്ട്. ഈ ഭാ​ഗമൊന്നും നവീകരിക്കേണ്ടതില്ല. മലയോരജനതയ്ക്ക് ജില്ലാ ആശുപത്രിയിൽ എത്താനും ഈ പാത ഉപകരിക്കും. നിലവിൽ കാഞ്ഞങ്ങാട് നിന്ന് ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡിലൂടെ വെള്ളരിക്കുണ്ട് എത്താൻ 40 കിലോ മീറ്റര്‍ ദൂരമുണ്ട്. ബൈപ്പാസ് വന്നാൽ 9 കിലോ മീറ്റര്‍ ദൂരം കുറയും. ഒടയംചാൽ റൂട്ടിനേക്കാളും എളുപ്പത്തിൽ ന​ഗരത്തിലെത്താനാകും. മാധ്യമ പ്രവർത്തകൻ രഹ്നാസ് മടിക്കൈയാണ് ഇത് സംബന്ധി
ച്ച് പഠനം നടത്തിബൈപ്പാസ് മാതൃകയുണ്ടാക്കിയത്.



പടം :നിര്‍ദ്ദിഷ്ട 
ഹോസ്ദുര്‍​ഗ് - വെള്ളരിക്കുണ്ട് ബൈപ്പാസ് മാതൃക.


Reactions

Post a Comment

0 Comments