കാഞ്ഞങ്ങാട് :മുസ്ലിം യൂത്ത് ലീഗ് നേതാവ് പടന്നക്കാട്ടെ എസ്.കെ.ഷാനവാസ് 39 ഹൃദയാഘാതം മൂലം മരിച്ചു. പടന്നക്കാട് റെയിൽവെ മേൽപ്പാലത്തിനടുത്തെ വീട്ടിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായി കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്ക്കാരം പടന്നക്കാട് പള്ളി ഖബർസ്ഥാനിൽ ഇന്ന് ഉച്ചക്ക്.
മുസ്ലിം യൂത്ത് ലീഗിന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് മുൻ സിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയാണ്. പടന്നക്കാട്ടെ
ഷെയ്ഖ് ഹസൻ പിതാവ്. ഭാര്യയും രണ്ട് മക്കളുണ്ട്.
0 Comments