കാഞ്ഞങ്ങാട് :
പനയാൽ സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന സ്‌പൈസസ് വില്ലേജ് പദ്ധതിയുടെ ഭാഗമായി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പനയാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഞ്ഞൾ കൃഷിക്ക് തുടക്കം കുറിച്ചു. പനയാൽ കോട്ടക്കാൽ തറവാട്ടു വളപ്പിൽ നടന്ന മഞ്ഞൾ കൃഷി വിത്തിടൽ ചടങ്ങ് പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. യൂണിയൻ ജില്ല സെക്രട്ടറി കെ. വി. ഭാസ്കരൻ, സി.പി.എം തച്ചങ്ങാട് ലോക്കൽ സെക്രട്ടറി ബാലൻ കുതിരക്കോട്, പനയാൽ ബാങ്ക് പ്രസിഡണ്ട് എ. എം. അബ്ദുള്ള, യൂണിയൻ ഏരിയ ട്രഷറർ വി. വി . സുകുമാരൻ, അനശ്വര നാരായണൻ എന്നിവർ സംസാരിച്ചു. ഹരി വില്ലാരംപതി സ്വാഗതവും മധു പണിക്കർ നന്ദിയും പറഞ്ഞു. നാരായണൻ കുന്നൂച്ചി, എ. ചന്ദ്രൻ,എൻ. ഉഷ, സി. വി .സുരേഷ് എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.
0 Comments