Ticker

6/recent/ticker-posts

പ്രവേശനോത്സവത്തിൽ മധുരവുമായി നടൻ ഉണ്ണിരാജും പൊലീസും

കുട്ടികൾക്ക് പൊലീസ് വക മധുര പലഹാര വിതരണം
കാഞ്ഞങ്ങാട് :
അമ്പലത്തറ ശിശു സൗഹൃദ 
പൊലീസ് സ്കൂൾ
പ്രവേശനോത്സവം ദിനത്തിൽ
മധുര പലഹാര വിതരണം നടത്തി.
 അട്ടേങ്ങാനം ഗവ.സ്കൂളിലെ
യു.പി യിലുള്ള  മുഴുവൻ വിദ്യാർഥികൾക്കും മധുര വിതരണം നടത്തി. ഇൻസ്പെക്ടർ ടി.കെ.മുകുന്ദ
ന്റെ നേതൃത്വത്തിലാണ് മധുര വിതരണം നടത്തിയത്.

അക്ഷരമുറ്റം
ആഹ്ളാദ തിമിർപ്പിൽ
കാസർകോടൻ തനിമ പകർന്ന് ഉണ്ണിരാജ് ചെറുവത്തൂർ

കാഞ്ഞങ്ങാട് :
സ്കൂൾ പ്രവേശനോൽസവത്തിന് ആശംസകൾ നേർന്ന് കുട്ടികളുമായി സംവദിക്കാൻ കാസർകോടൻ ഭാഷയിലൂടെ ശ്രദ്ധേയനായ നടൻ ഉണ്ണിരാജ് ചെറുവത്തൂർ അജാനൂർ ഗവ:ഫിഷറീസ് യു.പി.സ്കൂളിലെത്തി. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വളർന്നു വന്ന വഴികളും സ്കൂൾ പഠനകാലവും സിനിമ-സീരിയൽ മേഖലയിൽ തുടക്കമിട്ട അനുഭവങ്ങളും കുട്ടികളുമായി പങ്കു വെച്ചു.
വിവിധ സംഘടനകൾ കുട്ടികൾക്ക് അനുവദിച്ച കുടയും പഠനോപകരണങ്ങളും ഉണ്ണിരാജ് വിതരണം ചെയ്തു. വാർഡ് അംഗം കെ.രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാ
പകൻ എം.വി.ചന്ദ്രൻ സ്വാഗതം പറഞ്ഞു. പി .ടി .എ പ്രസിഡണ്ട് ജാഫർ  പാലായി അധ്യ
ക്ഷനായി.
എസ് എം സി ചെയർമാൻ കെ.ജി.സജീവൻ,വികസന സമിതി കെ.രാജൻ, വികസന സമിതി കൺവീനർ എ.പി.രാജൻ, മദർ പി. ടി. എ പ്രസിഡണ്ട് രമ്യ സുനിൽ, പാലായി കുഞ്ഞബ്ദുല്ല ഹാജി, അഹമ്മദ് കിർമാണി, യു.വി.ബഷീർ, അദ്ധ്യാപിക രായ അശ്വതി, പ്രീത തുടങ്ങിയവർ സംസാരിച്ചു.


Reactions

Post a Comment

0 Comments