കാഞ്ഞങ്ങാട് : ചിത്താരിയിൽ
റെയിൽ പാളത്തിൽ ട്രാക്ടർ കുടുങ്ങി . ചിത്താരി കെ.എസ്.ഇ.ബി ഓഫീസിന് സമീപത്ത് ഇന്ന് രാത്രി എട്ടരമണിയോടുകൂടിയാണ് സംഭവം. ചിത്താരി വൈദ്യുതി ഓഫീസിന് സമീപത്തുകൂടി പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലൂടെയുള്ള സ്ഥലത്തെ പാളം മുറിച്ച് കടത്തുന്നതിനിടെയാണ് ട്രാക്ടർ കുടുങ്ങിയത്.
ട്രാക്ടർ പാളത്തിന്റെ മധ്യത്തി ലെത്തിയ സമയം എൻജിൻ ഓഫാവു
കയായിരുന്നു .ഇതോടെ
പാളത്തിൽ ട്രാക്ടർ കുടുങ്ങി ട്രാക്ടറിനെ പാളത്തിൽ നിന്നും മാറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റെയിൽവേ സാങ്കേതികവിദഗ്ധരും പൊലീസും ട്രാക്ടർ മാറ്റാനുള്ള ശ്രമത്തിലാണ്. തൊട്ടടുത്ത വയലിലേക്ക് ജോലിക്കായി കൊണ്ടുപോകുന്ന ട്രാക്ടർ ആണ് പാളത്തിൽ കുടുങ്ങിയതെന്നാണ് വിവരം.
0 Comments