Ticker

6/recent/ticker-posts

പള്ളിയുടെ അകത്തെ ഭണ്ഡാരം കുത്തി തുറന്നു, ഇമാമിന്റെ ചെരിപ്പ് മോഷ്ടിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

ഉദുമ : പള്ളിക്കുള്ളിൽ കയറി ഭണ്ഡാരം കുത്തി തുറക്കുകയും ശേഷംപള്ളി ഇമാമിന്റെ ചെരിപ്പ് മോഷ്ടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ . ഉദുമ ടൗൺ ജുമാ മസ്ജിദിൽ ഇന്നലെ രാത്രി 11.30 നാണ് സംഭവം. ഉത്തര കർണാടക ബെന്തേരി സ്വദേശി മൗലാനി ജെരെദ 30 യാണ് പിടിയിലായത്.
താക്കോൽ ഉപയോഗിച്ച് പള്ളിയുടെ മുൻ ഭാഗത്തെ ഗ്രില്ല് തുറന്ന ശേഷമാണ് പള്ളിക്കകത്ത് കയറിയത്. തുടർന്ന് മസ്ജിദിന് ഉള്ളിലെ ഭണ്ഡാരം കുത്തി തുറന്നു . ശബ്ദം കേട്ട് പള്ളി ഇമാമും മറ്റുളളവരുമെത്തിയപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇമാം കെ.എ. അനസിന്റെ 39 പള്ളിക്ക് പുറത്തു വെച്ചിരുന്ന ചെരിപ്പും മോഷ്ടിച്ചായിരുന്നു പ്രതി ഓടി രക്ഷപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രതിയെ പിന്നീട് ഉദുമയിൽ നിന്നും പിടികൂടി. ഭണ്ഡാരം തകർത്തതിൽ ഉൾപ്പെടെ ആറായിരം രൂപയുടെ നഷ്ടം സംഭവിച്ചു.
Reactions

Post a Comment

0 Comments