കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മൽസ്യമാർക്കറ്റിൽ വിൽപ്പനക്ക് വെച്ച പഴകിയ മൽസ്യം പിടികൂടി.
ഭക്ഷ്യസുരക്ഷാ, ഫിഷറീസ്, ഹെൽത്ത് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിലാണ് കാഞ്ഞങ്ങാട് മുനിസിപ്പൽ ഫിഷ് മാർക്കറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പത്തു കിലോയോളം തിലാപ്പിയ മത്സ്യം പിടികൂടിയത്. ഇവ പിന്നീട്
നശിപ്പിച്ചു. പരിശോധന തുടർന്നും ഉണ്ടാവുമെന്നും ട്രോളിങ് സമയം മുതലെടുത്ത് പഴകിയ മത്സ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ കാഞ്ഞങ്ങാട് ഫുഡ് സേഫ്റ്റി ഓഫീസർ അനൂപ് ജോസഫ്, തൃക്കരിപ്പൂർ ഫുഡ് സേഫ്റ്റി ഓഫീസർ ബിനുഗോപാൽ.ജി ഫിഷറീസ് ഓഫീസർ, :ടെസ്സ, ഹെൽത്ത് ഇൻസ്‌പെക്ടർ :ബീന തുടങ്ങിയവർ പങ്കെടുത്തു..
0 Comments