കൊച്ചി∙വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മുൻഎസ്എഫ്ഐ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിൻ സി.രാജ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും
പൊലീസ് കസ്റ്റഡിയിലായി. അബിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
അബിനെ കായംകുളത്തേക്ക് എത്തിച്ച് ചോദ്യം ചെയ്യും.
വ്യാജ ഡിഗ്രി കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിഖിലിനെ, സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അബിന്‍ സി.രാജും പിടിയിലാകുന്നത്. മാലിദ്വീപിലായിരുന്നെന്നാണ് വിവരം. രണ്ടുലക്ഷം രൂപ നിഖിൽ തോമസിൽ നിന്നും വാങ്ങിയാണ് അബിൻ സി.രാജ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി അബിൻ, അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്.
0 Comments