കാഞ്ഞങ്ങാട് : ജില്ലാ മെഡിക്കൽ ഓഫീസ്
ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ നിയോജകമണ്ഡലം എം എൽ എ എം .രാജഗോപാലൻ നിർവഹിച്ചു .
നീലേശ്വരം താലൂക് ആശുപത്രി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി. വി ശാന്ത
അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ വാർഡ് കൗൺസിലർ ശ്രീജ വി വി, കാഞ്ഞങ്ങാട് ഡി.വൈ. എസ് .പി പി. ബാലകൃഷ്ണൻ നായർ , ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ദിലീപ് എം ,ഹെൽത്ത് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.മനോജ് എ ടി സ്വാഗതവും ജില്ലാ എഡ്യൂകേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു .
തുടർന്ന് നീലേശ്വരം താലൂക്കാശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി മോചന കേന്ദ്രത്തിൽ നിന്ന് (വിമുക്തി ) സേവനം ലഭിച്ചവരുടെ കുടുംബ കൂട്ടായ്മ "ഇരുളും വെളിച്ചവും" സംഘടിപ്പിച്ചു .തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിനു വിമുക്തി കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുകേഷ്. ജി നേതൃത്വം നൽകി.
കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഹാളിൽ വെച്ച് നടന്ന വിവിധ ബോധവത്കരണ പരിപാടിയുടെ ഉദ്‌ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത നിർവഹിച്ചു . ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സരസ്വതി കെ വി, കൗൺസിലർ കുസുമ ഹെഗ്‌ഡെ,ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ , ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ദിലീപ് എം, സിവിൽ എക്സൈസ് ഓഫീസർ ഗോവിന്ദൻ പി, വിമുക്തി കോർഡിനേറ്റർ സ്നേഹ കെ എം,നാടക പ്രവർത്തകൻ വിജേഷ് കാരി,ജില്ലാ ആർ.ബി എസ് കെ കോർഡിനേറ്റർ അനു അരവിന്ദൻ ,ജൂനിയർ കൺസൾട്ടൻറ് കമൽ കെ ജോസ് എന്നിവർ സംസാരിച്ചു .
തുടർന്ന് യൂണിവേഴ്സൽ കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റ് ,ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം )തയ്യാറാക്കിയ ബോധവൽക്കരണ ഹൃസ്വ ചിത്ര
ത്തിന്റെ പ്രദർശനം,വിമുക്തി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പ്രദർശനം എന്നിവ അരങ്ങേറി.
ആർ ബി എസ് കെ നേഴ്സ് സുമാർ,ആശ പ്രവർത്തകർ , കോളേജ് വിദ്യാർത്ഥികൾ എന്നിവർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിൽ സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് ക്ലാസ്സെടുത്തു.
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി 1987 ഡിസംബർ മുതൽ എല്ലാ വർഷവും ജൂൺ 26 നു ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചു വരുന്നു.ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്."മനുഷ്യന് പ്രാധാന്യം നൽകാം ലഹരിക്കെതിരെ പ്രതിരോധം ശക്തി പ്പെടുത്താം "എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശത്തെ ആസ്പദമാക്കി ജില്ലയിലെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ഉർജ്ജിതപെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യo) ഡോ. എ വി രാംദാസ് അറിയിച്ചു.
0 Comments