Ticker

6/recent/ticker-posts

പള്ളിക്കര റെയിൽവെ ഗേറ്റിൽ ലോറിയിടിച്ചു ദേശീയപാതയിൽ ഒന്നര മണിക്കൂർ ഗതാഗതം സ്തംഭിച്ചു

നീലേശ്വരം :പള്ളിക്കര റെയിൽവെ ഗേറ്റിൽ ലോറിയിടിച്ചു ദേശീയപാതയിൽ ഒന്നര മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ഇന്ന് രാത്രി 8.30 മണിയോടെയാണ്
റെയിൽവെ ഗേറ്റിന് ലോറിയിടിച്ചത്. മഹാരാഷ്ട്രയിൽ നിന്നും ലോഡുമായി വരികയായിരുന്ന
ലോറിയാണിടിച്ചത്. ഗേറ്റ് തുറക്കാൻ കഴിയാതെ വന്നതോടെ ദേശീയ പാതയിൽ വലിയ ഗതാഗതസ്തംഭനമുണ്ടായി. വാഹനങ്ങളെ മറ്റ് വഴി തിരിച്ചു വിട്ടു. രാത്രി 10 മണിയോടെ തകരാറ് പരിഹരിച്ച് ഗേറ്റ് തുറന്നു . ഇടക്കിടെ ഗേറ്റിൽ വാഹനമിടിക്കുന്നതും ഇത് മൂലം ഗതാഗതം സ്തംഭിക്കുന്നതും യാത്രക്കാരെ വലക്കുന്നുണ്ട്.
Reactions

Post a Comment

0 Comments