കാഞ്ഞങ്ങാട് : ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോസ്ദുർഗ്
പൊലീസിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ അലാമിപള്ളി മുതൽ കോട്ടച്ചേരി വരെ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. അലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച കൂട്ടയോട്ടം ഡി വൈ എസ് പി പി .ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.ഇൻസ്‌പെക്ടർ കെ. പി .ഷൈൻ അധ്യക്ഷത വഹിച്ചു. സബ്ബ് ഇൻസ്‌പെക്ടർ കെ. പി .സതീഷ്, മാധ്യമ പ്രവർത്തകൻ
ഇ. വി. ജയകൃഷ്ണൻ,
നന്മമരം കോർഡിനേറ്റർ സലാം കേരള,കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതി ചെയർമാൻ
എം. വി. നാരായണൻ,
സ്റ്റുഡന്റ് പൊലീസ് കോർഡിനേറ്റർ മാരായ കെ .വി . ജയൻ,വഹീദ , എൻ. എസ്. എസ്. കോർഡിനേറ്റർ സുമേഷ് ,കിഷോർ ,സീനിയർ സിവിൽ
പൊലീസ് ഓഫീസർ എം. പ്രകാശൻ,ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ. രഞ്ജിത്ത് കുമാർ, ടി. വി. പ്രമോദ് നേതൃത്വം നൽകി.കൂട്ടയോട്ടത്തിൽ
പൊലീസ് സേനാംഗങ്ങൾ, ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ എസ് .പി . സി യൂണിറ്റുകൾ, ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ എൻ. എസ് .എസ് യൂണിറ്റുകൾ, കാഞ്ഞങ്ങാട് നന്മമരം പ്രവർത്തകർ,കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ,സിവിൽ ഡിഫെൻസ് അംഗങ്ങൾ, ഇക്ബാൽ നഗർ അജ്മാസ് ക്ലബ്ബ് പ്രവർത്തകർ,സന്നദ്ധ സംഘടനകൾ, യുവജന ക്ലബ്ബുകൾ പങ്കാളി കളായി. സമാപനത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കുമാരി റിഷ്മി കോട്ടച്ചേരി സർക്കിളിൽ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
0 Comments