Ticker

6/recent/ticker-posts

ആവേശമായി മെഗാ ചെസ് ടൂർണമെന്റ് വിജയികൾക്ക് സ്വർണമെഡലും അവാർഡും നൽകി


കാഞ്ഞങ്ങാട് .
ഇ.എം.എസ് പഠന​ഗവേഷണ കേന്ദ്രം ജില്ലാ ചെസ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ മെ​ഗാ ചെസ് ടൂർണമെന്റിന് ആവേശോജ്ജ്വല പ്രതികരണം. ഏഴ് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ 197 കുട്ടികളാണ് മാറ്റുരച്ചത്. 19, 14, 10 വയസുകൾക്ക് താഴെ എന്നതായിരുന്നു ഓരോ വിഭാ​ഗങ്ങൾ. പതിനഞ്ച് സ്ഥാനങ്ങൾ വരെ സമ്മാനങ്ങൾ നൽകി. ഓരോ വിഭാ​ഗത്തിലും മൂന്ന് പെൺകുട്ടികൾക്ക്പ്രത്യേക പുരസ്കാരം നൽകി . ആകെ 54 പേരാണ് വിജയികൾ. ആദ്യ സ്ഥാനക്കാരന് സ്വർണ്ണമെഡലും ബാക്കിയുള്ളവർക്ക് കാഷ് അവാർഡും ട്രോഫിയും നൽകി. കേന്ദ്രീയ വിദ്യാലയത്തിൽ ദേശീയ മത്സരത്തിൽ ജൂനിയർ വിഭാ​ഗത്തിൽ സിൽവർ മെഡൽ നേടിയ പി ആദ്ര, വിഷ്ണുപ്രസാദ് ശ്രീനിവാസൻ, കെ എം ​ആഭ ​ഗാനസമൃദ്ധി തുടങ്ങിയ താരങ്ങളെല്ലാം കളിക്കാനെത്തി. അസോസിയേഷൻ പ്രസിഡണ്ട് ശ്രീധരൻ ചൂട്ടക്കാട്ട്, സെക്രട്ടറി വി എൻ രാജേഷ്, വൈസ് പ്രസിഡണ്ട് എൻ തമ്പാൻ, ജോയിന്റ് സെക്രട്ടറിമാരായ വിൽസൻ ജേക്കബ്, പി അജിത കുമാരി, പി അഷറഫ് തുടങ്ങിയവരെല്ലാം ആർബിറ്റർമാരായി. പുതുക്കൈ സ്വദേശിയും നാഷണൽ സ്കൂൾ ജൂനിയർ ചെസ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച കെ പി അവിനാഷാണ് 19ന് താഴെയുള്ളവരിലെ വിജയി. പത്ത് വയസിന് താഴെയുള്ളവരിൽ ചതുരക്കിണറിലെ എൻ എസ് ദേവദർശൻ വിജയിയായി. 14 വയസിന് താഴെയുള്ളവരിൽ ആദിത് തമ്പാനും വിജയിച്ചു. വിജയികൾക്ക്ഇഎംഎസ് പഠന കേന്ദ്രം ചെയർമാൻ പി.കരുണാകരൻസമ്മാനങ്ങൾ വിതരണം ചെയ്തു.സംഘാടകസമിതി ചെയർമാൻവി വി രമേശൻ അധ്യക്ഷത വഹിച്ചു.അഡ്വ പി അപ്പുക്കുട്ടൻ, അഡ്വ കെ രാജ്മോഹൻ, എം സേതു, പി പ്രഭാകരൻ എന്നിവർ സമാപനയോ​ഗത്തിൽ സംസാരിച്ചു.പഠന കേന്ദ്രം സെക്രട്ടറി ഡോ:സി ബാലൻ സ്വാഗതം പറഞ്ഞുസംസാരിച്ചു.

വിജയികൾ
10 വയസിന് താഴെ,
എൻ എസ് ദേവദർശൻ, ടി മാധവ്, പ്രാർത്ഥന പ്രദീപൻ,
പെൺകുട്ടികൾ, ജെ ആർ സാൻവി, അഷിത ഷാനി, ഡി വി ശ്രീപാർവതി
14 വയസിന് താഴെ
അതിഥ് തമ്പാൻ, ഇഷാൻ ഭരത്, എ ജെ അക്ഷയ് കീർത്തി
പെൺകുട്ടികൾ അനുരാധ പി ​ഗോവിന്ദ്, അമിത കൃഷ്ണ, അർച്ചന സുരേഷ്

19 വയസിന് താഴെ
കെ പി അവിനാഷ്, വിഷ്ണു പ്രസാദ് ശ്രീനിവാസൻ, പി ആദ്ര
പെൺകുട്ടികൾ. കെ ​ഗാനസമൃദ്ധി, ഷാരഥി റായ്, വിശ്വപ്രഭ വിശ്വം

മികച്ച മൽസരം നടത്തിയ മൂന്ന് പെൺകുട്ടികൾക്ക് വീതമാണ് പ്രത്യേക സമ്മാനം.
Reactions

Post a Comment

0 Comments