കാഞ്ഞങ്ങാട് :
ചെറു പ്രായത്തിൽ കാണുന്ന സ്വപ്നങ്ങളും അതു പൂർത്തീകരിക്കാൻ എടുക്കുന്ന പ്രയത്നങ്ങളുമാണ് ഒരു മനുഷ്യൻ വലിയ സ്ഥാനങ്ങളിൽ എത്താൻ പര്യാപ്തമാക്കുന്നതെ
ന്ന് മുൻ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ ജീവിതം പഠിപ്പിക്കുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
ഉപ്പിലിക്കൈ ഗവൺമെണ്ട് ഹയർസെക്കന്ററി സ്കൂളിൽ നടന്ന അഡ്വ: കെ.വി.രാമചന്ദ്രൻ സ്മാരക ട്രസ്റ്റിന്റെ പ്രഥമ രാജീവ് പുരസ്കാരം വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത സാഹചര്യങ്ങൾക്കും വേണ്ടി മറ്റു രാജ്യങ്ങളിലേക്ക്
പാലായാനം ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഇത് തുടർന്നാൽ വരും കാലങ്ങളിൽ കേരളം വൃദ്ധസദനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു . പുതുക്കൈ വില്ലേജിൽ നിന്നും 2023 വർഷം പരീക്ഷകളിൽ വിജയം
നേടിയകുട്ടികൾ ക്കുളള ഉപഹാര വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
ട്രസ്റ്റ് ചെയർമാൻ പി.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
പി. കെ. ദീപേഷ് കുറുവാട്ട് മുഖ്യാതിഥിയായി.ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ ലേബർ എക്സിക്യൂട്ടീവ് ഓഫീസർ വി. അബ്ദുൽ സലാം.ഉപ്പിലിക്കൈ ഹൈസ്കൂൾ പ്രിൻസിപ്പൽ അജയൻ , നിലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ സുരേഷ് ബാബു മേലത്ത് എന്നിവർ സംസാരിച്ചു.ട്രസ്റ്റ് ജനറൽ കൺവീനർ അനിൽ വാഴുന്നോറൊടി സ്വാഗതവും,ട്രഷറർ പത്മനാഭൻ മണ്ഡലം നന്ദി പറഞ്ഞു.
പടം :ഉപ്പിലിക്കൈ ഗവൺമെണ്ട് ഹയർസെക്കന്ററി സ്കൂളിൽ നടന്ന അഡ്വ: കെ.വി.രാമചന്ദ്രൻ സ്മാരക ട്രസ്റ്റിന്റെ പ്രഥമ രാജീവ് പുരസ്കാരം വിതരണ ചടങ്ങ് രാ
ജ്മോഹൻ ഉണ്ണിത്താൻ എം.പി
ഉദ്ഘാടനം ചെയ്യുന്നു.
0 Comments