Ticker

6/recent/ticker-posts

കോടോം-ബേളൂരിൽ ചക്ക മഹോത്സവം ആവേശമായി

കാഞ്ഞങ്ങാട് :
കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് പാറപ്പള്ളിയിൽ നടത്തിയ ചക്ക മഹോൽസവം വിഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ആവേശ മാറി. 28 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചക്കകൊണ്ടുള്ള നിരവധി വിഭവങ്ങളാണ് ചക്ക മഹോത്സവത്തിൽ പ്രദർശിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡണ്ടു
മായ പി.ദാമോദരൻ അധ്യ
ക്ഷത വഹിച്ചു.അമ്പലത്തറ
പൊലീസ് ഇൻസ്പെക്ടർ
 ടി.കെ.മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് അംഗം സബിത ചൂരിക്കാട്,  ടി.കെ.കലാരഞ്ജിനി, കെ.രാമചന്ദ്രൻ  സംസാരിച്ചു. ഭൂമിക കുടുംബശ്രീ ഒന്നാം സ്ഥാനവും ആര്യ, കാരുണ്യ കുടുംബശ്രീ കൾ രണ്ടാം സ്ഥാനവും സൗഭാഗ്യ കുടുംബശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി പരീക്ഷ കളിൽ ഉന്നത വിജയം നേടിയ
 സൂരജ് ചുണ്ണംകുളം,, അപ്സര ലാലൂർ, സൂരജ് ആനക്കല്ല്, ഷഫ് ന മനാഫ്, ഷാദിയ പർവീൻ എന്നിവർക്കും ഹരിത കർമ്മ സേനാംഗങ്ങളായ രജിത, സൈനബ എന്നിവർക്കും അരങ്ങ് കലോൽസവത്തിൽ സംസ്ഥാ തലത്തിൽ എ ഗ്രേഡ് നേടിയ ഷാന ബാലുർ ,പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച രഞ്ജുഷ ബാലൂർ,എന്നിവർക്കും ഡോ: അനുപമ 
ക്കും ഉപഹാരം നൽകി അനുമോദിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും  പി.എൽ.ഉഷ നന്ദി പറഞ്ഞു.


പടം :കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ചക്ക മഹോത്സവം .

Reactions

Post a Comment

0 Comments