Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് ആദ്യമഴയിൽതന്നെചെളിക്കുളമായി

കാഞ്ഞങ്ങാട് :
 മഴയെത്തിയതോടെ  ബസ് സ്റ്റാൻഡ് ചെളിക്കുളമായി. ദീർഘദൂര സർവീസുകളടക്കം 230 ഓളം ബസുകൾ കയറുന്ന കാഞ്ഞങ്ങാട് പഴയ
ബസ് സ്റ്റാൻഡാണ് യാത്രക്കാർക്ക് കയറാൻ പറ്റാത്ത വിധമായത്. നീലേശ്വരം ഭാ​ഗത്തേക്കുള്ള ട്രാക്കിലെ ബസിൽ കയറാൻ പോകുന്നതിനിടെ പിന്നിലൂടെ മറ്റൊരു ബസ് വന്നാൽ ചെളിയിൽ കുളിക്കും.
അറ്റകുറ്റപ്പണിക്കായി പഴയ ബസ് സ്റ്റാൻഡ് അടച്ചിടാനും പുതിയ ബസ് സ്റ്റാൻഡ് സജീവമാക്കാനും മാസങ്ങൾക്ക് മുൻപേ ന​ഗരസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് നടപ്പായിരുന്നില്ല.  ബസ് സ്റ്റാൻഡ് അടച്ചിടുന്ന തീരുമാനം ഉടൻ നടപ്പാക്കരുതെന്ന് വ്യാപാരികളുടെ സംഘടനകൾ ആവശ്യപ്പെട്ടതും സർക്കാരിന്റെ വാർഷിക പരിപാടികൾക്കായി അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡ് ഉപയോ​ഗിക്കേണ്ടി വന്നതും തുടർന്ന് ബോക്സിങ് ചാമ്പ്യൻഷിപ്പ് പോലെ ഒട്ടനേകം പരിപാടികൾക്കായി 
പുതിയ സ്
റ്റാന്റ് വിട്ടു നൽകിയതും
 രണ്ട് മാസത്തോളം നടപടി വൈകിപ്പിച്ചു. 
മഴ വന്നതോടെ അടിയന്തിരമായി പുതിയ ബസ് സ്റ്റാൻഡ് സജീവമാക്കണമെന്നാണ് ആവശ്യം.
കാഞ്ഞങ്ങാട് ന​ഗരത്തിലെ ​ഗതാ​ഗത കുരുക്കും കൂടിയിട്ടുണ്ട്. ഇതിന് പരിഹാരമായി ദീർഘ ​ദൂര ബസുകളുടെ പ്രവേശനത്തിൽ നിയന്ത്രണം വരുത്തണമെന്ന് ഒരു വിഭാ​ഗം ബസുടമകൾ ഉന്നയിക്കുന്നുണ്ട്. കണ്ണൂരിൽ നിന്ന് കാസർകോട് ഭാ​ഗത്തേക്ക് പോകുന്ന ബസുകൾ അലാമിപ്പള്ളിയിൽ നിന്ന് ജില്ലാ ആശുപത്രി വഴി കാസർകോടേക്ക് പോയാൽ ദീർഘദൂര യാത്രക്കാർക്ക് കുരുക്കിൽ സമയനഷ്ടമുണ്ടാകില്ല. പാണത്തൂരിൽ നിന്ന് ന​ഗരത്തിലേക്ക് വരുന്ന ബസുകൾ ദേശീയപാത മാവുങ്കാൽ ജില്ലാ ആശുപത്രി അലാമിപ്പള്ളി വഴി വന്നാൽ ജില്ലാ ആശുപത്രിയിലേക്ക് വരേണ്ട യാത്രക്കാർക്കും ഉപകാരപ്പെടും. പുതിയ ബസ് സ്റ്റാൻഡ് സജീവമാകാൻ ഈയൊരു തീരുമാനമെടുക്കാൻ തയ്യാറാകണമെന്നും ജനങ്ങൾ പറയുന്നു.
പടം :
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് ചെളിക്കുളമായപ്പോൾ

Reactions

Post a Comment

0 Comments