കാഞ്ഞങ്ങാട്: പിടിച്ചു പറി സംഘം വീണ്ടും തല പൊക്കിയ
തോടെ
24 മണിക്കൂറി നിടെ രണ്ട് വീട്ടമ്മമാർ പിടിച്ചു പറിക്കിരയായി . ബേക്കൽ പൊലീസ് അതിർത്തിയിൽ വീട്ടമ്മ പിടിച്ചു പറിക്കി ര യായതിന് പിന്നാലെ മേൽപ്പറമ്പ പൊലീസ് അതിർത്തിയിലും പിടിച്ചു പറി നടന്നു. എന്നാൽ മേൽപ്പറമ്പ
പൊലീസ് അതിർത്തിയിൽ പിടിച്ചു പറി
ക്കി ര യായ വീട്ടമ്മക്ക് നഷ്ടപ്പെട്ടത്
മുക്ക് പണ്ടം .
സ്വർണമെന്ന് കരുതി യുവാവ് മുക്കു മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം
ഉച്ചയ്ക്ക് 12 .30ന് ഉദുമ മുല്ലച്ചേരി പാലത്തിനടുത്ത് വെച്ചാണ് രണ്ടാമത്തെ പിടിച്ചു പറി .
എരോലിലെ എരോൽ
കുന്ന് ഹൗസിൽ എം. സാവിത്രി ( 60 ) യുടെ മാലയാണ് സ്കൂട്ടറിലെത്തിയ യുവാവ് തട്ടിയെടുത്തത്.മുല്ലച്ചേരി പാലത്തിനടുത്തെ ത്തുന്നതിനു മുമ്പാണ്സംഭവം. സാവിത്രി നാലാം വാതുക്കലിലെ ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്നു നടന്നു പോകുമ്പോഴാണ് സംഭവം.മാല തട്ടിയെടുത്ത ശേഷം മാങ്ങാട് ഭാഗത്തേക്കാണ് യുവാവ് കുതിച്ചത്.നഷ്ടപ്പെട്ടത് മുക്കുപണ്ട മാണെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ വേണ്ടി സാവിത്രി പൊലീസിൽ പരാതി നൽകുകയാ യിരുന്നു. ഇവരുടെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.
രണ്ട് പിടിച്ചു പറികൾക്ക് പിന്നിലും ഒരാളാണെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. പ്രതിയെ തിരിച്ചറിയുന്നവർ വിവരം നൽകണമെന്ന് മേൽപ്പറമ്പ
പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട്, ബേക്കൽ, മേൽപ്പറമ്പ പൊലിസ് അതിർത്തിയിൽ മാസങ്ങൾക്ക് മുൻപ് നിരവധി പിടിച്ചു പറി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
നമ്പരില്ലാത്ത ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ച ഒരാൾ പെട്ടെന്ന് വന്ന് സ്ത്രീകളുടെ അടുത്തെത്തി മാല പൊട്ടിക്കുന്നതായി പരാതികൾ ഉള്ളതിനാൽ
സ്വർണമാല ഇട്ട് പുറത്തിറങ്ങുന്ന സ്ത്രീകൾ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ് എന്ന് മേല്പറമ്പ പോലീസ് മുന്നറിയിപ്പ് നൽകി.
സി സി ടി വി ദൃശ്യത്തിൽ കാണുന്ന ആളെയോ വാഹനമോ തിരിച്ചറിയുവാൻ സാധിക്കുന്ന എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന നമ്പറുകളിൽ മേല്പറമ്പ പോലീസുമായി ബന്ധപ്പെടണമെന്ന് മേല്പറമ്പ സിഐ ടി. ഉത്തംദാസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പർ :
Melparamba PS
PS- 04994284100
CI- 9497947276
SI- 9497980938
SI- 9497980939
പടം :പിടിച്ചു പറി നടത്തി രക്ഷപ്പെടുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യം.
0 Comments