കാഞ്ഞങ്ങാട് :ഇരുചക്രവാഹനവും ഓട്ടോറിക്ഷയും ഒഴികെയുള്ള എല്ലാ വാഹനങ്ങളുടെ ഡ്രൈവർമാർക്കും മുന്നിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാകും. സെപ്റ്റംബർമുതൽ ഹെവി വാഹനങ്ങൾക്ക് ബാധകമാക്കുന്ന വ്യവസ്ഥ ക്രമേണ മറ്റു വാഹനങ്ങളിലേക്കും വ്യാപിക്കും. മോട്ടോർവാഹനവകുപ്പ് അധികൃതർ നൽകുന്നതാണ് സൂചന.കേന്ദ്ര മോട്ടോർവാഹനച്ചട്ടത്തിലെ 125-ൽ വരുത്തിയ മാറ്റപ്രകാരം 2005-നുശേഷം രജിസ്ട്രേഷൻ നേടിയ വാഹനങ്ങൾക്കെല്ലാം നിബന്ധന ബാധകമായതിനാൽ ഉപയോഗത്തിലുള്ള ഭൂരിഭാഗം ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് കരുതേ ണ്ടി വരും.
ആംബുലൻസുകൾക്കും
ഇളവില്ല.
2005-നുശേഷം രജിസ്ട്രേഷൻ നേടിയ ബസുകൾക്ക് ഡ്രൈവർ, കോ പാസഞ്ചർ സീറ്റ് ബെൽറ്റുകൾ വാഹനനിർമാതാവ് നൽകിയിരുന്നെങ്കിലും ബസ് കോച്ച് നിർമിച്ചിരുന്നവർ ഒഴിവാക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി.യിലും ഇതേ സ്ഥിതിയായിരുന്നു. പുതുതലമുറ ബസുകളിൽ മുൻസീറ്റുകളിലെ യാത്രക്കാർക്കും വാഹനനിർമാതാക്കൾ സീറ്റ് ബെൽറ്റ് ഉറപ്പുവരുത്തുന്നുണ്ട്.
0 Comments