അമ്പലത്തറ: അനധികൃതമായി കടത്തിയ 1,25,000 രൂപയുമായി
യുവാവിനെ പൊലീസ് കസ്റ്റ
ഡി യിലെടുത്തു .വിദ്യാനഗർ ചാലക്കുന്നിലെ സി.എ സംസീറിനെ ( 34)
യാണ് കസ്റ്റഡിയിലെടുത്തത്.
അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ മുകുന്ദനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ചാലിങ്കാൽ മീങ്ങോത്ത് റോഡിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടാണ് സംഭവം. മാവുങ്കാൽ ഭാഗത്തേക്ക് ബൈക്കിൽ കടത്തുകയായിരുന്നു.അരയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ തിരുകിയ നിലയിലായിരുന്നു പണം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
0 Comments