Ticker

6/recent/ticker-posts

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കഴുത്തിൽ കഠാര കുത്തിയിറക്കി കൊലപ്പെടുത്തി

കാസർകോട് :പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കഴുത്തിൽ കഠാര കുത്തിയിറക്കി കൊലപ്പെടുത്തി. ബദിയഡുക്ക കല്ലിക്കട്ട ബാനൂരിലെ സഞ്ചിവ യുടെ മകൻ എ.സന്തീപ 27 യാണ് കൊല്ലപ്പെട്ടത്. എൻ മകജെ കജം പാടിയിൽ വെച്ച് ഇന്നലെ വൈകീട്ട് കുത്തേറ്റ സന്തീ പ ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഇളയമ്മയുടെ മകൻ ഷാറോണിന്റെ കൂടെ ബൈക്കിൽ വരുന്നതിനിടെയാണ് കുത്തേറ്റത്. കഴുത്തിന്റെ മുൻപിലും പിറകിലുമാണ് കുത്തേറ്റത്. പവൻ കുമാറെന്ന ആളാണ് കുത്തിയതെന്ന് പൊലീസ് ഉത്തര മലബാറിനോട്
 പറഞ്ഞു. പ്രതി പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് കാരണം. കാസർകോട് ഇൻസ്പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ബദിയഡുക്ക എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിക്കായി അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments