ബേക്കൽ:ക്ഷേത്രത്തിന്റെ മേൽക്കൂരയിലൂടെ അകത്ത് കടന്ന് കവർച്ച ആറ് ഭണ്ഡാരങ്ങളിലെ പണവും
സി.സി.ടി.വി യുടെ
ഡി.വി. ആറും കവർന്നു. ബേക്കൽ കോട്ടക്ക് സമീപത്തെ കോടക്കുന്ന് മുഖ്യ പ്രാണേ ക്ഷേത്രത്തിലാണ് കവർച്ച. പിറക് വശം മേൽക്കൂര പൊളിച്ച് അകത്തു കയറിയ
മോഷ്ടാവ് ആറോളം ഭണ്ഡാരത്തിൽ നിന്നും 10000 രൂപയോളം കവർന്നു. ഓഫീസ് റും കുത്തി തുറന്ന് സി.സി.ടി.വി യുടെ ഡി.വി. ആറു മായാണ് കവർച്ചാ സംഘം സ്ഥലം വിട്ടത്. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ. മണികണ്ഠന്റെ പരാതിയിൽ ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
0 Comments