Ticker

6/recent/ticker-posts

ആറരക്കോടി സഹായധനം വിതരണം ചെയ്ത്അജാനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി

അജാനൂർ :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂർ യൂണിറ്റ്
ജനറൽ ബോഡി യോഗവും  സഹായധയം  വിതരണവും നടത്തി . ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ സജി  യോഗം ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് അംഗമായ അബ്ദുൽ ഖാദറിന്റെ കുടുംബാംഗങ്ങൾക്ക് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീമിൽ നിന്നുള്ള സഹായധനത്തിന്റെ ചെക്ക്  എം പി രാജ്മോഹൻ ഉണ്ണിത്താൻ വിതരണം ചെയ്തു. കാസർകോട് ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച സ്കീമിൽ അയ്യായിരത്തിലധികം വ്യാപാരികൾ അംഗങ്ങളാണ്. ഇതിനോടകം മരണപ്പെട്ട 177 പേരുടെ കുടുംബങ്ങൾക്ക് ആറരക്കോടിയോളം രൂപ വിതരണം ചെയ്തു .

യൂണിറ്റ് പ്രസിഡണ്ട് ഹംസ പാലക്കി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ രവീന്ദ്രൻ റിപ്പോർട്ടും ട്രഷറർ ഹനീഫ ബേവിഞ്ച വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ജില്ലാ ട്രഷറർ മാഹിൻ കോളിക്കര പ്രസംഗിച്ചു.  വൈസ് പ്രസിഡണ്ട് മാരായ കുഞ്ഞാമദ് സ്വാഗതവും കെ. കണ്ണൻ നന്ദി പറഞ്ഞു.


Reactions

Post a Comment

0 Comments