Ticker

6/recent/ticker-posts

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം പ്രതികയ്യോടെ പിടിയിൽ

ചിറ്റാരിക്കാൽ :നിർമ്മാണത്തിലി രിക്കുന്ന വീട്ടിൽ നിന്നും ഇരുമ്പ് ഷീ റ്റുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.ചിറ്റാരിക്കാൽ കടുമേനി മറ്റത്തിൽ ഹൗസിൽ തോമസിനെ (49)  ചിറ്റാരിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ സന്ധ്യയ്ക്ക് 7. 30നാണ് സംഭവം .ചിറ്റാരിക്കൽ ടൗണിൽ ചെറുപുഴ ചുണ്ടയിലെ കട്ടപ്പറമ്പിൽ ഹൗസിൽ ഷിജു ജോർജിന്റെ നിർമ്മാണത്തിലി രിക്കുന്ന വീട്ടിൽ നിന്നാണ് ഇരുമ്പ്  ഷീറ്റുകൾ കടത്താൻ ശ്രമിച്ചത്. 10,000 രൂപ വില വരും.
Reactions

Post a Comment

0 Comments