Ticker

6/recent/ticker-posts

കെ.സുധാകരന്റെ അറസ്റ്റ് ,കാഞ്ഞങ്ങാട്ട് കനത്ത മഴയിലും  കോൺഗ്രസ് പ്രതിഷേധം

കാഞ്ഞങ്ങാട് :
കെ .പി .സി .സി അധ്യക്ഷൻ കെ.സുധാകരനെതിരെ തിരെ
കേസെടുത്തത്
 അറസ്റ്റ് ചെയ്ത  സർക്കാരിൻ്റെ നടപടിക്കെതിരെ കാഞ്ഞങ്ങാട്ട് കോൺഗ്രസ് പ്രവർത്തകരുടെ കടുത്ത പ്രതിഷേധം. 
കനത്ത  മഴയിലും കടുത്ത പ്രതിഷേധത്തിനാണ് കാഞ്ഞങ്ങാട് നഗരം സാക്ഷ്യം വഹിച്ചത്. പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനം പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട് കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അനിൽ വാഴുന്നൊറൊടി,ഐ .എൻ .ടിയു .സി നിയോജകമണ്ഡലം പ്രസിഡണ്ട് പി .വി. ചന്ദ്രശേഖരൻ മത്സ്യതൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ശരത്ത് മരക്കാപ്പ്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷിബിൻ ഉപ്പിലിക്കൈ, പ്രവാസി കോൺഗ്രസ് നേതാക്കളായ രാജൻ തെക്കേക്കര, മനോജ് ഉപ്പിലിക്കൈ, രാജൻ ചെമ്മട്ടംവയൽ, നിയാസ് ഹൊസ്ദുർഗ്, വേണു കുശാൽ നഗർ, സുകുമാരൻ കുശാൽ നഗർ, യൂത്ത് കോൺഗ്രസ് നേതാക്കളായ തസ്റീന , വിനീത് , സനോജ്, ഷിഹാബ് കാർഗിൽ തുടങ്ങിയവർ സംസാരിച്ചു.
Reactions

Post a Comment

0 Comments