കാഞ്ഞങ്ങാട് മർച്ചൻറ് യൂത്ത് വിംഗ് ജനറൽ സെക്രട്ടറി കെ.രാജേഷ് ചിത്രയെ അക്രമിച്ചത്തിൽ പ്രതിഷേധിച്ച് മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനവും . പൊതു യോഗവും സംഘടിപ്പിച്ചു.
യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ. സത്യ കുമാർ ചീമേനി ഉദ്ഘാടനം ചെയ്തു. കെ.വി ലക്ഷ്മണൻ (കെ..എം. എ ജനറൽ സെക്രട്ടറി) അധ്യക്ഷനായി, യൂത്ത് വിംഗ് കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് കൊത്തിക്കാൽ സ്വാഗതം പറഞ്ഞു, ജില്ലാ ജനറൽ സെക്രട്ടറി കെ. കെ .മുനീർ (കെ..എം..എ) , വൈസ് പ്രസിഡണ്ട് എ.ഹാമീദ് ഹാജി സംസാരിച്ചു.
0 Comments