Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ പാളത്തിനരികിൽ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ

തൃക്കരിപ്പൂർ: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ഇളമ്പച്ചി പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ
രണ്ടോടെയായിരുന്നു സംഭവം.
റെയിൽവെ ജീവനക്കാർ അറിയിച്ചത് പ്രകാരം ചന്തേര 
പൊലീസും തൃക്കരിപ്പൂർ അഗ്നിശമനസേനയുമാണ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയത്.
ഏകദേശം 30 വയസ് പ്രായംതേന്നിക്കുന്ന യുവാവ് ബർമുഡ മാത്രമേ ധരിച്ചിട്ടുള്ളൂ.
യുവാവ് വന്നതെന്ന് കരുതുന്ന സ്കൂട്ടർ റെയിൽവെ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു.
Reactions

Post a Comment

0 Comments